ആചാരം ലംഘിച്ചാൽ നട അടയ്ക്കാം; തന്ത്രിയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി

  • 19
    Shares

യുവതികൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. നട അടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ട്. പരികർമികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കമുണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് ആർക്കെതിരെയും നടപടിയെടുക്കാൻ കഴിയില്ലെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ നട അടയ്ക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. ഇന്നലെ രണ്ട് യുവതികൾ നടപന്തൽ വരെ എത്തിയപ്പോഴാണ് തന്ത്രി നട അടച്ചിടുമെന്ന ഭീഷണി മുഴക്കിയത്. ഐജി ശ്രീജിത്ത് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ നട അടച്ചിടാനാകില്ലെന്ന നിലപാടാണ് തന്ത്രി സ്വീകരിച്ചിരുന്നത്.

അതേസമയം തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസ് പറഞ്ഞു. നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. പരികർമികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും കെ പി ശങ്കരദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *