മലപ്പുറത്ത് അയ്യപ്പ ക്ഷേത്രം ആക്രമിച്ച കേസിൽ ബിജെപി സ്ഥാനാർഥിയുടെ അനിയൻ അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം എടയൂർ പഞ്ചായത്തിലുള്ള നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തവരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളുടെ അനിയനും. ബിജെപി സ്ഥാനാർഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനിയൻ രാജനടക്കം മൂന്ന് സംഘ്പരിവാർ സഹചാരികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 27ന് രാത്രിയാണ് അയ്യപ്പ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗ പ്രതിഷ്ഠയും രക്ഷസ് പ്രതിഷ്ഠയും തറയും തകർക്കുകയും മനുഷ്യ വിസർജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിലേക്ക് വലിച്ചെറിയുകയുമായിരുന്നു

ക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് തൊട്ടടുത്ത ദിവസം തന്നെ ഹിന്ദു ഐക്യവേദി സ്ഥലത്ത് പ്രകടനം നടത്തുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *