മോഹൻലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാൻസ്; ഒറ്റപ്പെടുത്താൻ അനുവദിക്കില്ല

Loading...
  • 161
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ എ എം എം എയിൽ തിരികെ എത്തിച്ച സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോൾ പിന്തുണയുമായി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. മോഹൻലാലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നതോടെയാണ് ഫാൻസുകാർ വൈരം മറന്ന് ഒന്നിച്ചത്

വി സപ്പോൾട്ട് മോഹൻലാൽ എന്ന പോസ്റ്ററുമായി കൊച്ചിയിൽ മമ്മൂട്ടി ഫാൻസ് പ്രകടനം നടത്തി. സവിത തീയറ്ററിന് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. ഒരാളെ മാത്രം വേട്ടയാടുന്ന സമീപനമാണ് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന് ഫാൻസ് അസോസിയേഷനുകൾ ആരോപിക്കുന്നു.

മോഹൻലാലിനെതിരെ എഐവൈഎഫ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇതാണ് ഫാൻസുകാരെ ചൊടിപ്പിച്ചത്. മോഹൻലാൽ ഫാൻസുകാർ ഇന്നലെ ആലപ്പുഴയിൽ കൊലവിളിയുമായി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടി ഫാൻസിന്റെ പിന്തുണ വന്നിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *