ആത്മഹത്യക്കുറിപ്പ് എഴുതി ഭാര്യ കാമുകനൊപ്പം പോയി; ഭർത്താവ് ആത്മഹത്യ ചെയ്തു

  • 34
    Shares

ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന കുറിപ്പ് എഴുതി വെച്ച് ഭാര്യ വീടുവിട്ടിറങ്ങിയതിൽ മനം നൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ഇതിന് തൊട്ടുപിന്നാലെ വീടു വിട്ടുപോയ ഭാര്യ കാമുകനെ വിവാഹവും കഴിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. പുത്തൻപുരയ്ക്കൽ സാദിഖാണ് തൂങ്ങിമരിച്ചത്. ഭാര്യ തൻസി(20), കാമുകൻ അജയകുമാർ(26) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബർ 31നാണ് തൻസി സാദിഖുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും മറ്റാർക്കും മരണത്തിൽ പങ്കില്ലെന്നും തൻസി കുറിപ്പ് എഴുതി വെച്ചിരുന്നു. ഇതുകണ്ട് ഭയന്ന സാദിഖ് വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

സാദിഖിന്റെ മൃതദേഹം സംസ്‌കരിച്ചിട്ടും തൻസിയെ കാണാത്തതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയകുമാറിനെയും തൻസിയെയും ചേർത്തലയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പോലീസ് എത്തുമ്പോഴേക്കും ഇവർ ചേർത്തലയിലുള്ള ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *