കുഞ്ചാക്കോ ബോബനെതിരെ റെയിൽവേ സ്‌റ്റേഷനിൽ വധശ്രമം; യുവാവ് പിടിയിൽ

  • 39
    Shares

നടൻ കുഞ്ചാക്കോ ബോബനെതിരെ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ വെച്ച് വധഭീഷണി മുഴക്കി പാഞ്ഞടുത്ത യുവാവ് പിടിയിലായി. ഒക്ടോബർ 5നാണ് സംഭവം നടക്കുന്നത്. ഇന്നലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

കണ്ണൂരിലേക്ക് പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിലെത്തിയ നടനെ യുവാവ് തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. താരത്തിന് നേരെ യുവാവ് പാഞ്ഞടുത്തതോടെ യാത്രക്കാർ ഇടപെടുകയും ഇതോടെ യുവാവ് ഓടി രക്ഷപ്പെടുകയുമായിരുന്നു.

കുഞ്ചാക്കോ ബോബന്റെ പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് മൊഴിയെടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *