മാന്ദാമംഗലം പള്ളി തർക്കം: കടുത്ത നിലപാടിലേക്ക് കലക്ടർ; യാക്കോബായ വിഭാഗത്തിന് നാളെ കുർബാന നടത്താൻ അനുമതിയില്ല

  • 11
    Shares

മാന്ദാമംഗലം പള്ളി തർക്കത്തിൽ കടുത്ത നിലപാടിലേക്ക് ജില്ലാ ഭരണകൂടം. ഞായറാഴ്ചയായ നാളെ കുർബാന നടത്താൻ അനുമതി നൽകണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടർ അനുപമ തള്ളി. കലക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗവും തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഓർത്തഡോക്‌സ് വിഭാഗവും പ്രതികരിച്ചു

ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പള്ളി പൂട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പള്ളിയുടെ ഭരണചുമതല ഒഴിയുമെന്നും ഇന്നലെ നടന്ന ചർച്ചയ്ക്ക് ശേഷം യാക്കോബായ വിഭാഗം അറിയിച്ചിരുന്നു. എന്നാൽ ഞായറാഴ്ച കുർബാന നടത്താൻ അവസരം നൽകണമെന്ന് ഇവർ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇത് കലക്ടർ നിഷേധിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *