മാന്ദാമംഗലം പള്ളി തർക്കം: 120 പേർക്കെതിരെ കേസ്; കലക്ടർ ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിച്ചു

  • 5
    Shares

തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് 120 പേർക്കെതിരെ കേസ്. ഓർത്തഡോക്‌സ് തൃശ്ശൂർ ഭദ്രസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മുപ്പതോളം ഓർത്തഡോക്‌സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. പള്ളയിൽ കയറി അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഇവർ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് പോലീസ്. അക്രമത്തിൽ പരുക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി.

സംഭവത്തിൽ ജില്ലാ കലക്ടർ ടി വി അനുപമ ഇരുവിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അക്രമുണ്ടായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *