മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയം വീടുകളിൽ വിളക്ക് തെളിയിക്കണം: ടി പി സെൻകുമാർ

Loading...

നരേന്ദ്രേമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന സമയം വീടുകളിലും ക്ഷേത്രങ്ങളിലും വിളക്ക് തെളിയിക്കണമെന്ന് യുഡിഎഫ് കാലത്തെ ഡിജിപിയും സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ. ചില ദേശ ദ്രോഹികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ കരുതി ഇരിക്കണമെന്നും പഴയ ഡിജിപി പറയുന്നു

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സെൻകുമാർ ഇക്കാര്യം പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *