മംഗലാപുരത്ത് നിന്നും അമൃതയിൽ എത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി

  • 20
    Shares

മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ച പിഞ്ചുകുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഏഴ് മണിക്കൂർ നേരമെടുത്ത് വൈകുന്നേരം നാല് മണിയോടെയാണ് പൂർത്തിയായത്.

കാർഡിയോ-പൾമണറി ബൈപാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയവാൽവിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. അടുത്ത 48 മണിക്കൂർ നിർണായകമെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടിയുടെ നില അതീവ സങ്കീർണമായതിനാൽ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെതാണ് കുട്ടി. ചൊവ്വാഴ്ചയാണ് പതിനഞ്ച് ദിവസം പ്രായമുള്ള കുട്ടിയുമായി ആംബുലൻസിൽ കൊച്ചി അമൃതയിലെത്തിച്ചത്. കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റൈടുത്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *