ലീഡ് നാലായിരവും കടത്തി മാണി സി കാപ്പൻ; യുഡിഎഫ് ക്യാമ്പുകൾ നിശബ്ദം, പാലായിൽ എൽ ഡി എഫ് തരംഗം

പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തരംഗം. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അനുകൂലമായാണ് ലീഡ് ഉയരുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മാണി സി കാപ്പന് വെല്ലുവിളി ഉയർത്താൻ യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോമിന് സാധിച്ചില്ല.

നിലവിൽ 4106 വോട്ടുകൾക്ക് മുന്നിലാണ് മാണി സി കാപ്പൻ. യുഡിഎഫ് ശക്തികോട്ടകളെന്ന് അറിയപ്പെട്ടിരുന്ന പഞ്ചായത്തുകളാകെ എൽ ഡി എഫിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് പാലായെ ശ്രദ്ധേയമാക്കുന്നത്.

ചരിത്രത്തിൽ ഇന്നുവരെ യുഡിഎഫിനെ കൈവിടാത്ത മണ്ഡലമാണ് പാല. കെ എം മാണി അഞ്ച് ദശാബ്ദക്കാലത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. മാണിയുടെ അന്ത്യത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ തന്നെ കേരളാ കോൺഗ്രസിനെ മണ്ഡലം കൈവിടുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *