പാലായിൽ എൽ ഡി എഫ് പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം; യുഡിഎഫിൽ തർക്കം തുടരുന്നു
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട പാലായിൽ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ ഇന്ന് പ്രചാരണം ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് മണ്ഡലത്തിലെത്തി പ്രമുഖരെ അദ്ദേഹം കാണും. ുതടർന്ന് ഇടതുമുന്നണിയുടെ ജില്ലാ നിയോജക മണ്ഡലം യോഗം ചേർന്ന് പ്രചാരണ പരിപാടികൾക്ക് അന്തിമരൂപം നൽകും
മാണി സി കാപ്പൻ ശനിയാഴ്ച നാമനിർദേശ പത്രിക നൽകും. സെപ്റ്റംബർ നാലിന് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കെ എം മാണിയുടെ മരണത്തോടെയാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം യുഡിഎഫിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.