മനിതി സംഘത്തെ കാനനപാതയിൽ തടഞ്ഞു, കൂടുതൽ പ്രതിഷേധക്കാർ എത്തിക്കൊണ്ടിരിക്കുന്നു; പ്രദേശത്ത് സംഘർഷാവസ്ഥ

Loading...
  • 21
    Shares

ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയിൽ തടഞ്ഞു. ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് സംഘടനാ നേതാവ് ശെൽവിയും വ്യക്തമാക്കി. ഇതോടെ കാനന പാതയിൽ സംഘർഷം തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ പ്രതിഷേധക്കാർ എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രതിഷേധക്കാർ കാനനപാതയിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. ദർശനത്തിനെത്തിയ യുവതികളും പാതിയിൽ കുത്തിയിരിക്കുകയാണ്. മനിതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പുലർച്ചെയാണ് സംഘം പമ്പയിൽ എത്തിയത്.

പമ്പയിൽ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാൻ പൂജാരിമാർ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടങ്ങിയത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പതിനൊന്നംഗ സംഘമാണ് ആദ്യം പമ്പയിൽ എത്തിയിരിക്കുന്നത്. ഇതിൽ ആറ് പേർ മാത്രമേ പതിനെട്ടാംപടി കയറുവെന്നാണ് ശെൽവി അറിയിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തിൽ പ്രവേശിച്ച സംഘം എരുമേലിയിൽ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *