ശബരിമല കയറാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് മനിതി വനിതാ കൂട്ടായ്മ; നാൽപ്പത് യുവതികൾ 23ന് ശബരിമലയിലേക്ക് എത്തും

  • 12
    Shares

ശബരിമല കയറാനായി നാൽപ്പത് യുവതികൾ ഈ മാസം 23ന് ചെന്നൈയിൽ നിന്ന് തിരിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശബരിമല കയറാനായി എത്തുന്നത്. നീക്കത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് മനിതി അറിയിച്ചു

ചെന്നൈ തിരുച്ചിറപ്പിള്ളി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് പതിനഞ്ച് പേരും കർണാടക, മധ്യപ്രദേശ്, ഒഡീഷ, കേരളം എന്നിവിടങ്ങളിൽ നിന്ന് 25 യുവതികളുമാണ് ശബരിമല ദർശനത്തിനെത്തുന്നത്.

23ന് കോയമ്പത്തൂരിൽ നിന്ന് ട്രെയിൻമാർഗം കോട്ടയത്ത് എത്തി ബസിൽ നിന്ന് പമ്പയിലേക്ക് തിരിക്കും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അനുകൂല നടപടിയുണ്ടായതായും സംഘടന അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *