മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീ മാപ്പ് പറഞ്ഞു

Loading...
  • 5
    Shares

ശബരിമല സ്ത്രീപ്രവേശന വിധിയിൽ പ്രതിഷേധിച്ച് വിശ്വാസികളെന്ന പേരിൽ ഒരു സംഘമാളുകൾ നടത്തിയ സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീ മാപ്പു പറഞ്ഞു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മാപ്പ് പറച്ചിൽ

ചാനലുകാർ എന്തെങ്കിലും പറയാൻ പറഞ്ഞപ്പോഴാണ് അങ്ങനെ പറഞ്ഞത്. ഈഴവരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴഞ്ചേരി ചെറുകോൽ വടക്കേ പാരൂർ വീട്ടിൽ ശിവൻപിള്ളയുടെ ഭാര്യ മണിയമ്മ എന്ന സ്ത്രീയാണ് മുഖ്യമന്ത്രിയെ തെറിവിളിച്ചത്.

മുഖ്യമന്ത്രിയെ ചോ**മോൻ എന്നായിരുന്നു ഇവർ വിശേഷിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. നാമജപയാത്രയെന്ന പേരിൽ അതിന് മുമ്പ് നടത്തിയ പ്രതിഷേധ സമരത്തിൽ ഒരാൾ തുണി പൊക്കി കാണിച്ചതും വലിയ വിവാദമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *