മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

  • 9
    Shares

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. എംഎൽഎയായിരുന്ന പിബി അബ്ദുൾ റസാഖ് അന്തരിച്ച സാഹചര്യത്തിൽ കേസ് തുടരണമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി ആരാഞ്ഞിരുന്നത്.

തെരഞ്ഞെടുപ്പ് കേസാണിതെന്നും ചട്ടം പ്രകാരം ഹർജിക്കാരന് പിൻവലിക്കാനാകില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിബി അബ്ദുൾ റസാഖിന്റെ മരണം ഗസറ്റിൽ രേഖപ്പെടുത്താൻ കോടതി തീരുമാനിച്ചു.

ഹർജിയെ എതിർത്ത് ആരെങ്കിലും വന്നാൽ അവരുടെ ഭാഗം കൂടി കേൾക്കും. ഗസറ്റ് വിജ്ഞാപനത്തിന് ശേഷം ലഭ്യമാകുന്ന മറുപടി കൂടി പരിഗണിച്ച ശേഷമാകും കേസ് ഇനി പരിഗണിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *