മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രൻ

  • 4
    Shares

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രൻ. എംഎൽഎയായിരുന്ന അബ്ദുൽ റസാഖ് കള്ളവോട്ട് നേടിയാണ് വിജയിച്ചതെന്നും ഇതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 291 കള്ളവോട്ടുകൾ തെരഞ്ഞെടുപ്പിൽ നടന്നുവെന്ന് കെ സുരേന്ദ്രൻ വാദിക്കുന്നു. കേസിൽ ഇനി 67 സാക്ഷികളെ വിസ്തരിക്കാനുണ്ട്.

പിബി അബ്ദുൾ റസാഖ് മരിച്ച സഹാചര്യത്തിൽ കേസുമായി മുന്നോട്ടു പോകുന്നുണ്ടോയെന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ കേസിൽ തീർപ്പാകേണ്ടി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *