മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: കേസ് തുടരാൻ താത്പര്യമുണ്ടോയെന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി

  • 16
    Shares

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച സമയത്ത് ഇനിയും തുടരാൻ താത്പര്യമുണ്ടോയെന്ന് കെ സുരേന്ദ്രനോട് ഹൈക്കോടതി ചോദിച്ചു. എംഎൽഎയായിരുന്ന പി വി അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം.

രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകൻ മറുപടി നൽകിയത്. ഇതോടെയാണ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റിയത്. കേസ് തുടരാൻ താത്പര്യമില്ലെന്ന് സുരേന്ദ്രൻ അറിയിച്ചാൽ മറ്റ് പരാതിക്കാർ ഉണ്ടോയെന്ന് കോടതി ചോദിക്കും. ഇതിന് ശേഷം ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷമാകും കോടതി നടപടികൾ അവസാനിപ്പിക്കുക

മഞ്ചേശ്വരത്ത് വ്യാപകമായ കള്ളവോട്ടുകൾ നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നാണ് കെ സുരേന്ദ്രന്റെ വാദം. 89 വോട്ടിന്റെ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അബ്ദുൾ റസാഖ് വിജയിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *