ശബരിമല ദർശനത്തിനായി പോയ ദളിത് നേതാവ് മഞ്ജുവിന്റെ വീട് ക്രിമിനലുകൾ അടിച്ചുതകർത്തു
ശബരിമല ദർശനത്തിനായി പമ്പ വരെ എത്തിയ കേരളാ ദളിത് ഫെഡറേഷൻ നേതാവും കോൺഗ്രസ് പ്രവർത്തകയുമായ മഞ്ജുവിന്റെ വീട് ക്രിമിനലുകൾ അടിച്ചു തകർത്തു. വീടിന്റെ ജനാലകൾ എറിഞ്ഞു തകർക്കുകയും വീട്ടുപകരണങ്ങൾ തകർത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഘ്പരിവാർ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു
സംഘ്പരിവാർ സംഘടനയായ പട്ടിക ജാതി മോർച്ച മഞ്ജുവിന്റെ വീടിന് നേരെ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.