പ്രവേശനാനുമതി നിഷേധിച്ചു; ദർശനത്തിന് നിൽക്കാതെ മഞ്ജു മടങ്ങി

  • 14
    Shares

ശബരിമല കയറാനുള്ള തീരുമാനം പ്രകടിപ്പിച്ച് ദളിത് ഫെഡറേഷൻ നേതാവും കോൺഗ്രസ് പ്രവർത്തകയുമായ മഞ്ജു പമ്പയിൽ നിന്ന് മടങ്ങി. സ്വന്തം തീരുമാനപ്രകാരമാണോ മടങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മഞ്ജു മറുപടി നൽകിയില്ല. ഇന്ന് മല കയറാനായി മഞ്ജുവിന് പോലീസ് അനുമതി നൽകിയിരുന്നില്ല.

സന്നിധാനത്തും പമ്പയിലുമടക്കം ഇന്ന് അതിശക്തമായ മഴയായിരുന്നു. ഇതടക്കമുള്ള സാങ്കേതിക കാരണമങ്ങൾ മുൻനിർത്തിയാണ് പ്രവേശനാനുമതി നിഷേധിച്ചതെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു. നേരത്തെ മഞ്ജുവിന്റെ പശ്ചാത്തലം പോലീസ് അന്വേഷിച്ചിരുന്നു. വിവിധ ജില്ലകളിലായി ഇവർക്കെതിരെ പതിനഞ്ചോളം കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *