മഞ്ജു കോണ്‍ഗ്രസ്‌ പ്രവർത്തക; പതിനഞ്ചോളം കേസുകളും: പോലീസ് പശ്ചാത്തലം പരിശോധിക്കുന്നു

  • 30
    Shares

ശബരിമല കയറാൻ പോലീസിന്റെ സുരക്ഷ തേടിയെത്തിയ യുവതി മഞ്ജുവിന്റെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നു. കേരളാ ദളിത് ഫെഡറേഷന്റെ നേതാവാണ് മഞ്ജു. ഇവർക്കെതിരെ 15 കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. മല കയറ്റത്തിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയായിരുന്നു. ഇവർക്കെതിരെ നിരവധി കേസുകളുമുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ കേസുകൾ ഉള്ളതൊന്നും മല കയറ്റത്തിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാനുള്ള കാരണമല്ല. പക്ഷേ മഞ്ജുവിന്റെ യാത്ര വൈകിപ്പിക്കുക എന്ന ലക്ഷ്യമാണ് പോലീസ് സ്വീകരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് മഞ്ജു മല കയറാനായി പമ്പയിൽ എത്തിയത്. പോലീസ് സ്ഥിതിഗതികൾ ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം അതിശക്തമായ മഴയാണ് സന്നിധാനത്തും പമ്പയിലും പെയ്യുന്നത്. കാലവസ്ഥാ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ യാത്ര തടസ്സപ്പെട്ടിരിക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *