പിൻമാറില്ലെന്ന് മഞ്ജു; പമ്പയിലും സന്നിധാനത്തും കനത്ത മഴ

  • 17
    Shares

ശബരിമല ദർശനത്തിനായി എത്തിയ ദളിത് ഫെഡറേഷൻ നേതാവ് മഞ്ജു പമ്പയിൽ കാത്തിരിക്കുന്നു. പോലീസിന്റെ കൂടിയാലോചനകൾ തുടരുകയാണ്. മഞ്ജുവിനെ സ്ഥിതിഗതികൾ പറഞ്ഞ് ബോധ്യപ്പെടുത്തി മടക്കി അയക്കാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടു. പിൻമാറില്ലെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞതോടെ ഉന്നത പോലീസുദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്.

അതിശക്തമായ മഴയാണ് പമ്പയിലും സന്നിധാനത്തും പെയ്യുന്നത്. കാലവസ്ഥാ പ്രതികൂലമായതിനാൽ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. കാലവസ്ഥ ശാന്തമായ ശേഷം നാളെ സുരക്ഷ നൽകാമെന്ന സന്ദേശമാണ് യുവതിക്ക് പോലീസ് നൽകിയിരിക്കുന്നത്. ഇന്ന് മഞ്ജു മല കയറില്ലെന്ന വാർത്തകളാണ് ഇപ്പോൾ പമ്പയിൽ നിന്ന് ലഭിക്കുന്നത്.

യുവതി പിൻമാറില്ലെന്ന് ഉറപ്പായതോടെ സംരക്ഷണം നൽകാൻ തീരുമാനമായിട്ടുണ്ട്. 100 പോലീസുകാർ മഞ്ജുവിന് സുരക്ഷ നൽകും. 20 പേർ ആദ്യ സംഘമായി പുറപ്പെട്ട് വഴിയിലെ തടസ്സം നീക്കും. 80 പോലീസുകാർ യുവതിയെ അനുഗമിക്കും എന്നാണ് അറിയുന്നത്.

യുവതിയുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രണ്ട് ആക്ടിവിസ്റ്റുകൾ മല കയറി എത്തിയത് വലിയ വിവാദമായതിനെ തുടർന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *