പ്രളയത്തെ തുടർന്ന് മഞ്ജു വാര്യരും സംഘവും ഹിമാചലിൽ കുടുങ്ങി; സംഘത്തിൽ മുപ്പതോളം പേർ

കനത്ത മഴ പ്രളയമായി മാറിയതോടെ നടി മഞ്ജു വാര്യരും സംഘവും ഹിമാചൽ പ്രദേശിലെ ഛത്രയിൽ കുടുങ്ങി. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഭാഗമായിട്ടാണ് മഞ്ജു വാര്യരും സംഘവും ഛത്രയിലെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി സംഘം ഇവിടെയാണ്

മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം ചില വിനോദ സഞ്ചാരികളുമുണ്ടെന്നാണ് റിപ്പോർട്ട്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാതെ പെട്ട് കിടക്കുകയാണ് ഇവർ. രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് കൈവശമുള്ളത്. പ്രദേശത്തെ ടെലഫോൺ, വൈദ്യുതി, ഇന്റർനെറ്റ് സംവിധാനവും തകരാറിലാണ്

സാറ്റലൈറ്റ് ഫോൺ വഴി മധു വാര്യരെ മഞ്ജു വാര്യർ ബന്ധപ്പെട്ടതോടെയാണ് വാർത്ത പുറം ലോകത്ത് എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനെ മധുവാര്യർ സംഭവം ധരിപ്പിച്ചു. അദ്ദേഹം ഹിമാചൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതായും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *