Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

മധുവിന്റെ കുടുംബത്തിനും ഊരുകാർക്കുമൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ

Kerala

മധുവിന്റെ കുടുംബത്തിനും ഊരുകാർക്കുമൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യർ

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്റെ കോളനിയിൽ വിഷു ആഘോഷിച്ച് മഞ്ജു വാര്യർ. മധുവിന്റെ കുടുംബത്തിനും ഊരുകാർക്കും വിഷു സദ്യ വിളമ്പാനും നടി മുന്നിൽ നിന്നു

ഇന്ന് ഉച്ചയ്ക്കാണ് നടി താഴെ ചിണ്ടക്കി കോളനിയിലെ മധുവിന്റെ വീട്ടിൽ എത്തിയത്. മധുവിന്റെ അമ്മ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു എന്നിവർ മഞ്ജു വാര്യരെ സ്വീകരിച്ചു. തുടർന്ന് വീടിന് സമീപം ഒരുക്കിയ പന്തലിൽ മഞ്ജു മധുവിന്റെ കുടുംബത്തിനും ഊരുകാർക്കും സദ്യ വിളമ്പി നൽകുകയായിരുന്നു

മഞ്ജു വാര്യർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് നടി എത്തിയത്. സദ്യ വിളമ്പിയ ശേഷം ഇവർക്കൊപ്പമിരുന്നാണ് മഞ്ജുവും സദ്യ കഴിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top