വീട് വെച്ചുനൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായി ആദിവാസികളുടെ പരാതി; മഞ്ജു വാര്യർ നേരിട്ട് ഹാജരാകാൻ നോട്ടീസ്
വയനാട്ടിലെ ആദിവാസി കുടുംബങ്ങൾ നൽകിയ പരാതിയിൽ മഞ്ജു വാര്യർ നേരിട്ട് ഹാജാരാകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നോട്ടീസ്. ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്ന വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പരാതി
തിങ്കളാഴ്ച മഞ്ജു വാര്യർ നേരിട്ട് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതേ പരാതിയിൽ മുമ്പ് നടന്ന ഹിയറിംഗുകളിൽ മഞ്ജു വാര്യർ ഹാജരായിരുന്നില്ല.
2017 ജനുവരി 20നാണ് മഞ്ജു വാര്യർ പദ്ധതി നടത്തിപ്പ് ഏറ്റൈടുക്കുന്നതായി അറിയിച്ചത്. പനമരം പഞ്ചായത്ത് പദ്ധതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം മഞ്ജു വാര്യർ പിൻവാങ്ങുകയായിരുന്നു.