വീട് നൽകാമെന്ന് പറഞ്ഞ് മഞ്ജു വാര്യർ പറ്റിച്ചു; താരത്തിന്റെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങി ആദിവാസികൾ
വീട് നൽകാമെന്ന് പറഞ്ഞ് നടി മഞ്ജു വാര്യർ പറ്റിച്ചതായി വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വർഷം മുമ്പാണ് വീട് നൽകാമെന്ന വാഗ്ദാനവുാമയി മഞ്ജു വാര്യർ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കിയിരുന്നു.
ഇത്രയും നാളായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തിയിട്ടില്ലെന്ന് പരക്കുനി കോളിനിവാസികൾ പറയുന്നു. മഞ്ജു വാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് സഹായങ്ങളും പദ്ധതികളും ഇവർക്ക് ലഭിക്കാതായി. ഈ സാഹചര്യത്തിൽ പരസ്യമായി പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം. ഫെബ്രുവരി 13ന് മഞ്ജു വാര്യരുടെ തൃശ്ശൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ഇവർ അറിയിച്ചു.