ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

  • 119
    Shares

ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസ് അന്തരിച്ചു. പെരുമ്പാവൂർ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ വളയൻചിറങ്ങര സ്വദേശിനിയാണ് മഞ്ജുഷ മോഹൻ ദാസ് (26). ജൂലൈ 27ന് കാലടി താന്നിപ്പുഴയിൽ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷക്ക് ഗുരുതരമായി പരുക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഞ്ജുഷ.

രാവിലെ 9.30 നാണ് അപകടം നടന്നത്. സ്‌ക്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരുക്കേറ്റിരുന്നു. നിയന്ത്രണം വിിട്ടെത്തിയ ലോറി ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീണു. ശ്രീശങ്കരാ പാലം ഇറങ്ങി മറ്റൊരു വാഹനത്തിനെ മറികടന്ന് അമിതവേഗതയിലാണ് ലോറി എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടാളും തെറിച്ച് റോഡിലും, റോഡരികിലെ കാനയിലും വീണു. ഓടി കൂടിയ നാട്ടുകാരും, തൊട്ടടുത്ത ലോറി പാർക്കിംഗിലെ ഡ്രൈവർമാരും ചേർന്നാണ് ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥിനി കൂടിയായിരുന്നു മഞ്ജുഷ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *