വനിതാ മതിൽ പൊളിക്കാനായി ആർ എസ് എസ്; കോടതിയെ സമീപിക്കാനും നീക്കം

  • 15
    Shares

നവോത്ഥാന മൂല്യങ്ങളുള്ള സമുദായ സംഘടനകളെ അണിനിരത്തി സർക്കാർ സംഘടിപ്പി്ക്കുന്ന വനിതാ മതിൽ പൊളിക്കാനായി ആർ എസ് എസ് കഷ്ടപ്പെടുന്നു. ആചാര ലംഘനത്തിനാണ് വനിതാ മതിലെന്നും അതിൽ നിന്ന് പിൻമാറണമെന്നും പതിവ് പോലുള്ള വ്യാജ പ്രചാരണമാണ് സംഘപരിവാർ അഴിച്ചിവിടുന്നത്. കൂടാതെ വെള്ളാപ്പള്ളി അടക്കമുള്ള സാമുദായിക നേതാക്കളെ കാണാനും ആർ എസ് എസിന്റെ ശബരിമല കർമസമിതി തീരുമാനിച്ചിട്ടുണ്ട്

നവോത്ഥാന പരിപാടികൾക്കെതിരെ കോടതിയെ സമീപിക്കാനാണ് ശബരിമല കർമ സമിതിയുടെ തീരുമാനം. ഇതുസംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാനായി നാളെ കൊച്ചിയിൽ യോഗം ചേരും. വനിതാ മതിലിന്റെ നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും സംഘപരിവാർ സംഘടനകൾ കോടതിയെ സമീപിക്കുക


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *