രോഗിയെ സന്ദർശിക്കാനെത്തിയവരുടെ ഫോട്ടോ പത്രത്തിൽ കൊടുത്ത സംഭവം; മനോരമ ഖേദം പ്രകടിപ്പിച്ചു

മദ്യപിച്ച് അവശരായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നയാളെ കാണാനെത്തിയ ആദിവാസികളുടെ ഫോട്ടോ പത്രത്തിൽ പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മലയാള മനോരമ പത്രം. ചിത്രത്തിലുള്ളവർ മുഖം കൈ കൊണ്ട് മറക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. ഇവരുടെ സ്വകാര്യത പോലും മാനിക്കാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

രോഗിയെ കാണാനെത്തിയവരുടെ ചിത്രത്തിന് പത്രത്തിൽ ഇടം ലഭിക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. ഇവർ ആദിവാസികളായതുകൊണ്ട് മാത്രമാണ് മനോരമ അവരുടെ സ്വകാര്യത മാനിക്കാതിരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *