അഭിമന്യുവിന്റെ കൊലയാളിയെ സൈബർ സഖാവ് ആക്കി മനോരമയുടെ നെറികെട്ട രാഷ്ട്രീയം

  • 83
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും എസ് ഡി പി ഐ തീവ്രവാദിയുമായ മുഹമ്മദിനെ സൈബർ സഖാവാക്കി ചിത്രീകരിച്ച് മനോരമയുടെ വൃത്തികെട്ട രാഷ്ട്രീയം. മുഹമ്മദ് സിപിഎമ്മിനെ കളിയാക്കി ഇട്ട പഴയ പോസ്റ്റ് പൊക്കിയെടുത്താണ് മനോരമ കൊലയാളിയെ സൈബർ സഖാവാക്കി അവതരിപ്പിക്കുന്നത്. അന്ധമായ ഇടതുവിരോധം പ്രചരിപ്പിക്കുന്നതിനൊപ്പം വൃത്തികെട്ട ബിസിനസ് തന്ത്രം കൂടി പയറ്റുകയാണ് പത്രമുത്തശ്ശി

ഏപ്രിൽ 27ന് സിപിഎമ്മിനെ പരിഹസിച്ച് കൊണ്ട് തന്നെ മുഹമ്മദ് ഇട്ട സർക്കാസം പോസ്റ്റാണ് മനോരമ പൊക്കി കൊണ്ടുവന്ന് കൊലയാളിയെ സൈബർ സഖാവാക്കാൻ ശ്രമിക്കുന്നത്. ഇതേ മുഹമ്മദ് തന്നെ കർണാടകയിലെ ബിജെപി നേതാവ് യെദ്യൂരപ്പയെ പുകഴ്ത്തുന്ന രീതിയിൽ മറ്റൊരു പരിഹാസ പോസ്റ്റും ഇട്ടിട്ടുണ്ട്. മനോരമ ഇത് കാണുകയാണെങ്കിൽ മുഹമ്മദിനെ ആർ എസ് എസുകാരനും ആക്കുമോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്

മനോരമയുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ മനോരമക്കെതിരെ രംഗത്തുവന്നു. മനോരമ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്താൻ പാടില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

മനോരമയുടേത് നെറികെട്ട മാധ്യമപ്രവർത്തനം

അഭിമന്യു വധം,മുഖ്യപ്രതി ‘സൈബർ സഖാവ്’ എന്ന തലക്കെട്ടിൽ വാർത്ത നൽകിയ മനോരമ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.ആ വാർത്ത എഴുതിയ ലേഖകൻ പത്രപ്രവർത്തകൻ തന്നെയണോന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
സ:അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് സിപിഐ(എം) നെ പരിഹസിച്ച് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വെച്ചുകൊണ്ടാണ് ഈ തരംതാണ പ്രചരണം. ‘ദേശദ്രോഹികളുടെ അവിശുദ്ധ കൂട്ടുകെട്ടിന് മുന്നിൽ പതറാതെ പോരാടിയ ധീര സംഘപുത്രൻ യദിയൂരപ്പ’ എന്ന് പറഞ്ഞു ബിജെപി നേതാവ് യദിയൂരപ്പയെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് കൂടെ മുഹമ്മദ് ഇട്ടിട്ടുണ്ട്.അഭിമന്യു വധക്കേസ് പ്രതി ആർ എസ് എസ് പ്രവർത്തകൻ എന്ന് ഇനി നാളെ മനോരമ വാർത്ത കൊടുക്കുമോ?മലയാള മനോരമയെ പോലെ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഒരിക്കലും ഇത്തരം കള്ളപ്രചരണം നടത്താൻ പാടില്ല.

സ:അഭിമന്യുവിൻറെ കൊലപാതകം കേരളത്തിലെ ജനങ്ങളിൽ വലിയ മുറിവാണ് ഉണ്ടാക്കിയത്.കക്ഷി-രാഷ്ട്രീയ ഭേദമന്യേ എസ്ഡിപിഐ തീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വന്നു.പോലീസ് ശക്തമായ നടപടികൾ കൈക്കൊള്ളുന്നു.ഈ സാഹചര്യത്തിൽ ഇത്തരമൊരു കള്ളവാർത്ത നൽകിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

ചുവടെ മനോരമ കണ്ടിട്ടും കാണാതെ പോയ കുറച്ച് സ്‌ക്രീന്‌ഷോട്ടുകളുണ്ട്…. !

മനോരമയുടേത് നെറികെട്ട മാധ്യമപ്രവര്‍ത്തനംഅഭിമന്യു വധം,മുഖ്യപ്രതി "സൈബര്‍ സഖാവ്" എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ…

Posted by P Jayarajan on 2018 m. Liepa 17 d., Antradienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *