ആലത്തൂർ, കണ്ണൂർ, കാസർകോട് മണ്ഡലങ്ങൾ യുഡിഎഫിന് അനുകൂലം, ആലപ്പുഴയിൽ എൽ ഡി എഫ്; മനോരമ സർവേ ഫലം

  • 60
    Shares

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മനോരമ ന്യൂസ് ജനഹിതം അഭിപ്രായ സർവേയുടെ ആദ്യഫലങ്ങൾ പുറത്തുവിട്ടു. ആലപ്പുഴയിൽ എൽ ഡി എഫ് സ്ഥാനാർഥി എ എം ആരിഫി മേൽക്കൈ നേടുമെന്ന് സർവേയിൽ പറയുന്നു. കനത്ത പോരാട്ടമായിരിക്കും ആലപ്പുഴയിൽ നടക്കുക. എങ്കിലും നേരിയ മുൻതൂക്കം ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് ഫലം. എൽഡിഎഫ് 47%, യുഡിഎഫ് 44%, എൻ ഡി എ 4% എന്നിങ്ങനെയാണ് വോട്ടുനില

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വിജയിക്കും. യുഡിഎഫ് 45% വോട്ടുകൾ നേടുമ്പോൾ എൽ ഡി എഫ് 38% വോട്ടുകളിൽ ഒതുങ്ങുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൻ ഡി എക്ക് 13% വോട്ടുകൾ ലഭിക്കും. ചാലക്കുടിയിൽ എൽ ഡി എഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹന്നാന് ആയിരിക്കും മുൻതൂക്കമെന്നും സർവേയിൽ പറയുന്നു. എൽഡിഎഫിന് 39%, യുഡിഎഫ് 40%, എൻഡിഎ 13% എന്നിങ്ങനെയാണ് വോട്ടുവിഹിതം

എറണാകുളം, ഇടുക്കി മണ്ഡലങ്ങളിൽ യുഡിഎഫിന് മുൻതൂക്കമെന്ന് സർവേ ഫലം പറയുന്നു. യുഡിഎഫ് 41%, എൽ ഡി എഫ് 33%, എൻ ഡി എ 11% എന്നിങ്ങനെയാകും എറണാകുളത്തെ വോട്ടുനില. ഇടുക്കിയിൽ യുഡിഎഫ് 44%, എൽ ഡി എഫ് 39%, എൻ ഡി എ 9% ശതമാനം ഇങ്ങനെയാണ് വോട്ടുനില

ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വിജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. യുഡിഎഫ് 44%, എൽ ഡി എഫ് 38%, എൻ ഡി എ 13% എന്നിങ്ങനെയാണ് വോട്ടുവിഹിതം.

കണ്ണൂർ, കാസർകോട് മണ്ഡലങ്ങൾ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. കാസർകോട് യുഡിഎഫ് 43%, എൽ ഡി എഫ് 35%, എൻ ഡി എ 19 %. കണ്ണൂരിൽ യുഡിഎഫ് 49%, എൽ ഡി എഫ് 38%, എൻ ഡി എ 9% എന്നിങ്ങനെയാണ് വോട്ടുനിലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *