നിശാപാർട്ടി, നഗ്നനൃത്തം എന്നൊക്കെ വിവാദമായ മൺസൂൺ നൈറ്റ് 2 ഷോ ഉദ്ഘാടനം ചെയ്തത് രാഹുൽ ഈശ്വർ; ഫോട്ടോ സഹിതം വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ

  • 106
    Shares

രണ്ട് വർഷം മുമ്പ് വിവാദമായ മൺസൂൺ നൈറ്റ് 2 എന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉദ്ഘാടനം ചെയ്തത് രാഹുൽ ഈശ്വറാണെന്ന വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ. ഷോയിൽ പങ്കെടുക്കുന്ന രാഹുൽ ഈശ്വറിന്റെ ഫോട്ടോ സഹിതമാണ് രഹ്നയുടെ വെളിപ്പെടുത്തൽ. എറണാകുളം ദ്വീപിൽ വെച്ചാണ് പരിപാടി നടന്നത്. നിശാപാർട്ടിയും കഞ്ചാവ് വിൽപ്പനയും നഗ്ന നൃത്തവുമാണ് നടന്നതെന്ന രീതിയിൽ ഈ പരിപാടിയെ കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ബിക്കിനി വരെ ഇട്ടു മോഡലിംഗ് ചെയ്യുന്നു, ശരീരം കാണിക്കുന്നു, ‘ഫെമിനിച്ചി’ ആണ് എന്നെല്ലാം ആണല്ലോ രാഹുൽ ഈശ്വർ അടക്കമുള്ള ‘മെയിലച്ചൻ’മാർ പലരും എന്നെ പോലെ ഉള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അർഹത ഇല്ല എന്നു പറയാൻ കാരണം ആയി പറയുന്നത്.

കള്ളനും കൊലപാതകിയും ബലാൽസംഗിയും അക്രമികളും രാഹുലിനെ പോലുള്ള വർഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോൾ ആണ് ഞാൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നതും .

എന്നാൽ ഞാൻ 2വർഷം മുൻപ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ദ്വീപിൽ വെച്ചു നടന്ന ‘മൺസൂൺ നൈറ്റ്2’ എന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉൽഘാടനം ചെയ്തത് രാഹുൽ ഈശ്വർ ആണെന്ന് എത്രപേർക്ക് അറിയാം? അന്ന് ഒരു ചാനലുകാർ ആ ഷോയെ പറ്റി വാർത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നിശാപാർട്ടിയും നഗ്‌ന നൃത്തവും കഞ്ചാവ് വിൽപനയും വാണിഭവുമാണ് നടന്നത് എന്നരീതിയിൽ പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാൻ ഞങ്ങൾക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് ഉൽഘാടനം ചെയ്ത രാഹുൽ ഈശ്വർ എന്റെ സുഹൃത്തിന്റെ ഫോണിൽ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉൽഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്.കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകർഷിക്കാം എങ്ങനെ കോണ്ട്രവേഴ്‌സി ആക്കാം എന്നതിന് വിശദമായ കളാസും തന്നു.വിവാദമായൽ ചാനൽ ചർച്ചയിൽ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോൾ ഞങ്ങൾക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്. പിന്നെയും എന്തൊക്കെയോ ബ്ലാബ്‌ളാ ബ്ലാ…. കോൾ റിക്കോർഡ് തപ്പി എടുക്കട്ടെ ?? തന്റെ ഇരട്ടത്താപ്പും വ്യാജ അയ്യപ്പ ഭക്തിയും മീഡിയ അറ്റൻഷൻ കിട്ടാൻ വിവാദമുണ്ടാക്കലും വർഗീയ വിഷം പരത്തലും എല്ലാം പൊളിച്ചു കയ്യിൽ തരുന്നുണ്ട്.

പിന്നീട് എന്നെ പുള്ളി നേരിട്ട് വിളിക്കുന്നത് മാറുതുറക്കൽ പ്രതിഷേധം നടന്ന അവസരത്തിൽ റിപ്പബ്ലിക് ടിവിയിൽ ബൈറ്റ് കൊടുക്കണം എന്ന് ആവശ്യപ്പെടാൻ ആണ്. ‘ജനം’ പോലെ എന്റെ രാഷ്ട്രീയത്തിന് ചേരാത്ത നുണ പ്രചരിപ്പിക്കുന്ന ചാനൽ ആയതിനാലും എന്റെ പേര് വെച്ചു മുസ്ലീം യുവതി മുസ്ലീം വത്തക്ക പ്രൊഫസർക്കെതിരെ മാറുതുറന്നു എന്നരീതിയിൽ വർഗീയ വല്കരിക്കും എന്നതിനാലും അന്ന് അവർക്ക് ബെറ്റ് കൊടുത്തില്ല. പിന്നീട് രാഹുലിനെ കാണുന്നത് ശബരിമല വിഷയത്തിൽ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു അവന്റെ അമ്മൂമ്മക്ക് കൊടുക്കാത്ത പ്രൊട്ടക്ഷൻ അഭിസാരികയായ എനിക്ക് തന്നു എന്ന രീതിയിൽ ചാനലുകളിൽ കത്തികയറുന്നത് കണ്ടപ്പോൾ ആണ്.

എടോ മ..മ…മത്തങ്ങ തലയാ… നീയും, ഞാൻ ശബരിമല കയറിയതിന് പുണ്യാഹം തളിക്കണം എന്നുപറഞ്ഞ 5000രൂപ വാങ്ങി സ്ത്രീകളെ ശബരിമലക്ക് കൊണ്ട് പോയിട്ടുള്ള തന്റെ അമ്മാവൻ കണ്ടൻ രാജീവനും (പേര് അത്രേം മതി അതികം ര് ര് ഡെക്കറേഷൻ ഒന്നും വേണ്ട) ഒന്ന് മനസിലാക്കിക്കോ ഞാൻ അവിടെ എത്തിയത് ഭരണഘടന എനിക്ക് നൽകിയിട്ടുള്ള മൗലീകവകാശം വെച്ചാണ് അപ്പോൾ എന്റെ ജീവന് പ്രൊട്ടക്ഷൻ തരേണ്ട ബാധ്യത സർക്കാരിന് ഉണ്ട്. നീയും നിന്റെ അമ്മയും അമ്മൂമ്മയും സംബന്ധകാരിയും പരിവാരങ്ങളും വന്നത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധവും ആയി മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വർഗീയത പരത്താനും ആണ് ,അതിനാൽ ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ നിനക്ക് തന്ന അതിക പരിഗണന ആണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *