ഈ മൺസൂണിൽ കേരളത്തിൽ ലഭിച്ചത് 14 ശതമാനം അധിക മഴ; കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്
സംസ്ഥാനത്ത് ഈ മൺസൂൺ കാലത്ത് ലഭിച്ചത് 14 ശതമാനം അധിക മഴ. ജൂൺ 1 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്തു ലഭിച്ചത്. 215 സെന്റീമീറ്റർ മഴയാണ്. 189 സെന്റിമീറ്റർ മഴയാണ് ഇക്കാലത്തിനിടയിൽ പ്രതീക്ഷിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ മാത്രം പ്രതീക്ഷിച്ചതിനേക്കാൾ 42 ശതമാനം അധിക മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 334 സെന്റിമീറ്റർ മഴയാണ് കോഴിക്കോട് ലഭിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 300 സെന്റിമീറ്ററിലേറെ മഴ ലഭിച്ചു
ഇടുക്കിയിലും വയനാടും പ്രതീക്ഷിച്ച മഴയുണ്ടായില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറവായിരുന്നുവെങ്കിലും ഓഗസ്റ്റിൽ മഴ ശക്തമായി തന്നെ ലബിച്ചു. ഈ മാസം 30 വരെയാണ് മൺസൂൺ കാലാവധി. അടുത്ത അഞ്ച് ദിവസം കൂടി മഴ ലഭിക്കുമെങ്കിലും ഇതിന് ശേഷം മഴയുടെ ലഭ്യത കുറയും.