മൺവിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

  • 13
    Shares

തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ്, കഴക്കൂട്ടം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ തൊഴിലാളി വിരുദ്ധ നടപടികളെ ഇവർ ചോദ്യം ചെയ്തിരുന്നതായും ഇതേ തുടർന്ന് ഇരുവരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാക്കിംഗിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. അതേസമയം ഇത്ര ഭീകരമായ തീപിടിത്തത്തിലേക്ക് എത്തുമെന്ന് ജീവനക്കാർ കരുതിയിരുന്നില്ലെന്നാണ് സൂചന. തീപിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് ലഭിക്കും. ഇതിന് ശേഷമാകും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുക

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *