മൺവിള തീപിടിത്തം: ഫാക്ടറി അധികൃതരിൽ നിന്ന് ഗുരുതര വീഴ്ച; ഫയർ ഫോഴ്‌സിനെ അറിയിക്കാൻ വൈകി

  • 10
    Shares

തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. തീപിടിത്തമുണ്ടായത് അറിയിക്കാൻ വൈകിയെന്നാണ് ആരോപണം. കൂടാതെ മതിയായ അഗ്നിശമന സംവിധാനങ്ങൾ ഫാക്ടറിയിലുണ്ടായിരുന്നില്ല.

തീപിടിത്തമുണ്ടായി അര മണിക്കൂറിന് ശേഷമാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്ത വിധം പടർന്നുകയറിയിരുന്നു. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ അപകടം ഇത്ര തീവ്രമാകില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 27നും ഫാക്ടറിയിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഫാക്ടറിയിലുണ്ടായിരുന്ന അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. പിന്നീട് ഇത് ഫിൽ ചെയ്തിരുന്നില്ല.

47 ഫയർ എൻജിനുകളും 300 അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് 13 മണിക്കൂറോളം സമയമെടുത്ത് തീ അണച്ചത്. 500 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്

 

Leave a Reply

Your email address will not be published. Required fields are marked *