മൺവിള തീപിടിത്തം: അട്ടിമറി സാധ്യതയെന്ന് കമ്പനി; അന്വേഷണം നടത്തുമെന്ന് പോലീസ്

  • 11
    Shares

തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയർ ഫോഴ്‌സും അറിയിച്ചു. 500 കോടിയുടെ നഷ്ടമാണ് ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതർ കണക്കുകൂട്ടുന്നത്. അട്ടിമറി സാധ്യത സംശയിക്കുന്നതായും കമ്പനി അധികൃതർ പറയുന്നു

പന്ത്രണ്ട് മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് തീ പടർന്നത്. പെട്രോ കെമിക്കൽ ഉത്പന്നങ്ങളിലേക്ക് തീ പടർന്നതാണ് അപകടം രൂക്ഷമാക്കിയത്. അഞ്ച് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ഇത് ഏത് സമയവും തകർന്നുവീഴാനാകുന്ന നിലയിലാണ്.

തീപിടിത്തമുണ്ടായ സമയത്ത് 150ഓളം തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ സാധിച്ചു. വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *