വയനാട് പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Loading...
  • 18
    Shares

വയനാട് വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ്. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവെപ്പ് അവസാനിച്ച ശേഷം നടന്ന പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെത്തിയിട്ടുണ്ട്.

മറ്റ് ജില്ലകളിൽ നിന്നുള്ള തണ്ടർ ബോൾട്ട് സംഘവും വയനാട്ടിലേക്ക് എത്തുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോൾ. പ്രദേശത്ത് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. റിസോർട്ട് അധികൃതരോടും താമസക്കാരോടുമൊക്കെ പുറത്തിറങ്ങരുതെന്നും പോലീസ് നിർദേിച്ചു

ദേശീയ പാതക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവൻ എന്ന സ്വകാര്യ റിസോർട്ടിനടുത്താണ് ഏറ്റുമുട്ടൽ നടന്നത്. ഒമ്പത് മണിയോടെ റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ പണം ആവശ്യപ്പെടുകയു അധികൃതരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തുകയും തണ്ടർ ബോൾട്ട് സംഘത്തെ അറിയിക്കുകയുമായിരുന്നു. റിസോർട്ടിന് സമീപത്ത് വെച്ചാണ് തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് ആരംഭിച്ചത്. പുലർച്ചെ നാല് മണിവരെ വെടിവെപ്പ് നീണ്ടുനിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *