മാർ ഇവാനിയോസ് ക്യാമ്പസിലേക്ക് അമിത് വേഗതയിൽ കാറോടിച്ച് കയറ്റി; രണ്ട് വിദ്യാർഥികൾക്ക് കാറിടിച്ച് പരുക്കേറ്റു

തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുപി സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്കേറ്റു. റിതാ ഷെരീഷ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ കുന്നുകുഴി സ്വദേശി രാകേഷാണ് അമിത വേഗത്തിൽ ക്യാമ്പസിലേക്ക് കാറോടിച്ച് കയറ്റി അപകടമുണ്ടാക്കിയത്. തിങ്കളാഴ്ച ഉച്ചയോടെ ക്യാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്‌കൂളിന് മുന്നിലാണ് അപകടം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് രാകേഷ് ക്യാമ്പസിലേക്ക് കാറോടിച്ച് കയറ്റിയത്. ക്യാമ്പസിനുള്ളിൽ തന്നെയാണ് സർവോദയ സിബിഎസ്ഇ സ്‌കൂളും പ്രവർത്തിക്കുന്നത് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. രാകേഷിനെ കസ്റ്റഡിയിലെടുത്ത പോലീസ് ജാമ്യത്തിൽ വിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *