നിബന്ധനകൾ അംഗീകരിച്ചാൽ സ്വമേധായ ഫ്‌ളാറ്റ് ഒഴിയാമെന്ന് ഉടമകൾ; നാളെ മുതൽ നിരാഹാര സമരം

മരടിൽ പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്ന ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുന:സ്ഥാപിച്ചില്ലെങ്കിൽ നാളെ മുതൽ നിരാഹാരമിരിക്കുമെന്ന് ഫ്‌ളാറ്റുടമകൾ. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ ഫ്‌ളാറ്റുകൾ സ്വമേധായ ഒഴിയാമെന്നും ഇവർ അറിയിച്ചു

വെള്ളവും വൈദ്യുതിയും പുന:സ്ഥാപിക്കുക, നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഒഴിയുന്നതിന് മുമ്പ് നൽകുക, തങ്ങൾക്ക് കൂടി ബോധ്യപ്പെട്ട രീതിയിൽ പുനരധിവാസം നൽകുക തുടങ്ങിയവയാണ് ഇവർ ഉയർത്തുന്ന ആവശ്യങ്ങൾ.

ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ തുക നിർമാതാക്കളിൽ നിന്ന് ഈടാക്കാനാണ് കോടതി നിർദേശം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *