മരട് ഫ്‌ളാറ്റ്: സങ്കട ഹർജിയുമായി ഫ്‌ളാറ്റുടമകൾ; നിയമോപദേശം തേടി സർക്കാർ

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുന്നതിന് പുറമെയാണിത്. സംസ്ഥാനത്തെ 140 എംഎൽഎമാർക്കും നിവേദനം നൽകാനും ഫ്‌ളാറ്റ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്

ഇതിനിടെ സംസ്ഥാന സർക്കാർ വിഷയവുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറലിനോട് നിയമോപദേശം തേടി. അഭിഭാഷക തലത്തിലുള്ള സംഘമാണ് സോളിസിറ്റർ ജനറലിൽ നിന്ന് നിയമോപദേശം തേടിയത്. നേരത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.

സെപ്റ്റംബർ 20ന് റിപ്പോർട്ട് നൽകുമ്പോൾ കോടതി ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നാണ് സോളിസിറ്റർ ജനറൽ നൽകിയ ഉപദേശം. ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സുപ്രീം കോടതിയെ അറിയിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *