മരട് ഫ്ളാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കരുതെന്ന് പറയാനാകില്ല: കാനം രാജേന്ദ്രൻ
മരട് ഫ്ളാറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്ന് കാനം രാജേന്ദ്രൻ. നിയമം ലംഘിച്ചത് ഫ്ളാറ്റ് നിർമാതാക്കളാണ്. നിയമം ലംഘിച്ചവരെ സിപിഐ സംരക്ഷിക്കില്ല. നിയമം നടപ്പിലാക്കേണ്ടെന്ന അഭിപ്രായം സിപിഐക്കില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
മാനുഷിക വിഷയമെന്ന നിലയിലാണ് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചത്. ഫ്ളാറ്റ് പൊളിക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. പൊളിക്കണ്ടെന്ന് സിപിഐ പറഞ്ഞുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും കാനം പറഞ്ഞു.