മരടിലെ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദേശിച്ചാൽ മാത്രമെന്ന് നഗരസഭ

മരടിലെ ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദേശിച്ചാൽ മാത്രമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശത്തിനായി കാത്തിരിക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഫ്‌ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്.

ഫ്‌ളാറ്റുകളിൽ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്‌ളാറ്റുടമകൾ മറുപടി നൽകിയിട്ടുണ്ട്. ഇത് ജില്ലാ കലക്ടർ അടക്കമുള്ളവർക്ക് അയച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ളാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകൾ.

ഫ്‌ളാറ്റിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല സമരം ആരംഭിക്കാനാണ് താമസക്കാരുടെ തീരുമാനം. അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുമാറാനാണ് നഗരസഭ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബർ 20ന് മുമ്പായി ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *