നോട്ടീസ് നൽകാൻ വരുന്നവരെ പ്രവേശിപ്പിക്കാതെ മരടിലെ ഫ്‌ളാറ്റിന്റെ ഗേറ്റ് താഴിട്ടുപൂട്ടി; നാളെ തൂശനില വിരിച്ച് നിരാഹാര സമരം

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നീക്കത്തിനെതിരെ ഫ്‌ളാറ്റുടമകളുടെ ചെറുത്തുനിൽപ്പ്. ജെയിൻ കോറൽ ഫ്‌ളാറ്റിന്റെ ഗേറ്റുകൾ ഉടമകൾ താഴിട്ടുപൂട്ടി. താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ ചെല്ലുന്നവരെ അകത്തുകടക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഫ്‌ളാറ്റുടമകൾ സ്വീകരിച്ചിരിക്കുന്നത്.

നഗരസഭയ്ക്ക് മുന്നിൽ നാളെ നിരാഹാരമിരിക്കുമെന്ന് ഫ്‌ളാറ്റുടമകൾ അറിയിച്ചു. തിരുവോണ ദിവസമായതിനാൽ പ്രതീകാത്മകമായി തൂശനില വിരിച്ചായിരിക്കും സമരം. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകൾക്ക് മരട് നഗരസഭ നോട്ടീസ് നൽകാനൊരുങ്ങുന്നത്. ഇന്ന് രാവിലെ നഗരസഭയുടെ അടിയന്തര യോഗം ചേർന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *