മരടിലെ ഫ്‌ളാറ്റുകൾക്ക് നഗരസഭ അനുമതി നൽകിയത് കോടതി ഉത്തരവുണ്ടായാൽ പൊളിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെ; നിർമാതാക്കൾ കുടുങ്ങും

മരടിലെ ഫ്‌ളാറ്റുകൾക്ക് നഗരസഭ അനുമതി നൽകിയത് കോടതി ഉത്തരവുണ്ടായാൽ പൊളിക്കുകയോ ഒഴിയുകയോ വേണ്ടി വരുമെന്ന മുന്നറിയിപ്പോടെ. ഇതു വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസാണ് രേഖകൾ പുറത്തുവിടട്ത്.

പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളിൽ രണ്ടെണ്ണത്തിന് മരട് പഞ്ചായത്ത് അനുമതി നൽകിയത് നിയമവിരുദ്ധ നിർമാണത്തിന് നൽകുന്ന അനുമതി രേഖയാണ്. ജയിൻ ഹൗസിംഗ്, ആൽഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകൾക്കാണ് യു എ കൈവശാവകാശ രേഖ നൽകിയത്.

കൂടാതെ ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങൾക്കും ഉപാധികളോടെയാണ് കെട്ടിട നമ്പർ നൽകിയത്. ഫ്‌ളാറ്റ് വിൽക്കുമ്പോൾ ഉപഭോക്താക്കളോട് ഇത്തരം നിയമപ്രശ്‌നങ്ങൾ നിർമാതാക്കൾ ധരിപ്പിച്ചുമില്ല. നിയമപ്രശ്‌നം മറച്ചുവെച്ചാണ് ഇവർ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയതെന്ന് ഇതുവഴി തെളിയുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *