മരടിലെ ഫ്ളാറ്റുകൾ ഒക്ടോബർ നാല് മുതൽ പൊളിച്ചുതുടങ്ങും
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒക്ടോബർ നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. രണ്ട് മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. ചീഫ് എൻജിനീയർ നൽകിയ രൂപരേഖ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറും. ഇത് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകും
പത്തിന കർമ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നാല് ഫ്ളാറ്റുകളിലേക്കുമുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ എസ് ഇ ബിക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തുനൽകി. സർക്കാർതലത്തിലെ നിർദേശത്തെ തുടർന്നാണിത്. മൂന്ന് ദിവസത്തിനകം നടപടി സ്വീകരിക്കാനാണ് നിർദേശം