മരട് ഫ്‌ളാറ്റ്: പരിസ്ഥിതി ആഘാത പഠനം ഉടൻ നടത്തില്ല, അടിയന്തരമായി കേസ് പരിഗണിക്കില്ലെന്നും സുപ്രീം കോടതി

മരട് ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച കേസ് എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ അഭിലാഷാണ് സുപ്രീം കോടതിയെ സമീപിച്ചത്

ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ആവശ്യം കോടതി തള്ളി. അടിയന്തരമായി കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഫ്‌ളാറ്റ് പൊളിക്കാനുള്ള അന്ത്യശാസനം തീരുന്നത്. ഈ സാഹചര്യത്തിൽ കേസ് അടിയന്തരമായി കേൾക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഫ്‌ളാറ്റുകൾ ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നഗരസഭാ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഇവർ വാദിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *