മരട് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ മൂന്ന് മാസം സമയം വേണമെന്ന് ചീഫ് സെക്രട്ടറി; രൂക്ഷ വിമർശനമായി സുപ്രീം കോടതി

മരട് ഫ്‌ളാറ്റ് പൊളിച്ചുനീക്കാൻ മൂന്ന് മാസം സമയം വേണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ ആവശ്യം അപ്പോൾ തന്നെ തള്ളുകയായിരുന്നു. ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടെന്ന കോടതി പറയുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

ഇത്രയും സമയം നൽകാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. നേരത്തെ ചീഫ് സെക്രട്ടറിയെ കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഒരു വർഷം പ്രകൃതി ദുരന്തങ്ങളിൽ എത്രപേർ മരിക്കുന്നുണ്ടെന്ന് അറിയുമോയെന്ന് കോടതി ചോദിച്ചു. പ്രളയത്തിലെ ആൾനാശത്തിന് കാരണം അനധികൃതമായ നിർമാണമാണെന്നും കോടതി കുറ്റപ്പെടുത്തി

കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായി. തീരദേശപരിപാലനവുമായി ബന്ധപ്പെട്ട സർവേ നടത്തി എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാൽ ചീഫ് സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കോടതി മുന്നറിയിപ്പ് നൽകിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *