മരട് ഫ്‌ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി; ഫ്‌ളാറ്റുടമകൾക്ക് നഷ്പരിഹാരം നിശ്ചയിക്കാൻ സമിതി

മരട് ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് തീരുമാനമെടുക്കാനായി സമിതിക്ക് സുപ്രീം കോടതി രൂപം നൽകി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കാണ് രൂപം നൽകിയത്. മരടിലെ നാല് ഫ്‌ളാറ്റുകളുടെയും നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിക്കുകയും ചെയ്തു.

നഷ്ടപരിഹാരത്തുക നിർമാതാക്കളിൽ നിന്ന് ഈടാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജയ്ൻ ഹൗസിംഗ്, ആൽഫാ വെഞ്ചേഴ്‌സ്, കെ പി വർക്കി ആൻഡ് ബിൽഡേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നിർമാതാക്കൾക്ക് കോടതി നോട്ടീസയച്ചു. ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്

ഫ്‌ളാറ്റ് പൊളിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒക്ടോബർ 25ന് കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *