പ്രവർത്തനസജ്ജമായി മർകസ് നോളജ് സിറ്റി: ഇത് ഉദ്ഘാടന വർഷം

ദുബൈ: ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പായ മർകസ് നോളജ് സിറ്റി പ്രവർത്തനസജ്ജമായി. കോഴിക്കോട് കൈതപ്പൊയിലിൽ 125 ഏക്കർ ഭൂമിയിൽ യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനങ്ങൾ ഈ വർഷം നടക്കും. വിദ്യാഭ്യാസത്തിന് ഊന്നൽനൽകി വിഭാവനം ചെയ്ത ഈ നഗരം കേരളത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക, ആവാസ കേന്ദ്രമായി മാറും. 30 ലക്ഷം ചതുരശ്രയടിയിൽ 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 25,000 പേർക്ക് തൊഴിൽ ലഭ്യമാകും.

2014ൽ തുടങ്ങിയ മർകസ് ലോ കോളജാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച ആദ്യ സംരംഭം. തുടർന്ന് സംസ്ഥാനത്തെ ആദ്യ യുനാനി മെഡിക്കൽ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇൻ കോമേഴ്സ്, ഐഡൽ സ്‌കൂൾ ഓഫ് ലീഡർഷിപ്പ്, കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ്, ക്യൂൻസ്ലാന്റ് ഫോർ വുമൺ എഡ്യൂക്കേഷൻ എന്നീ സ്ഥാപനങ്ങളും നോളജ് സിറ്റിയിൽ ആരംഭിച്ചു.

അതിനൂതന പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉൾകൊള്ളുന്ന അലിഫ് ഗ്ലോബൽ സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു കഴിഞ്ഞു. വരുന്ന ജൂണിൽ ഉദ്ഘാടനം നടത്തും. ആരോഗ്യ രംഗത്ത് ആധുനിക സൗകര്യത്തോടെ പാരമ്പര്യ, യുനാനി, ആയുർവേദ ചികിത്സക്ക് ഊന്നൽ നൽകി തുടക്കം കുറിച്ച ടൈഗ്രിസ് വാലി വെൽനസ് സെന്റർ ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. ഇംതിബിഷ് ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിലുള്ള ടൈഗ്രിസ് വാലിയിൽ ഹോളിസ്റ്റിക് റെജിമെന്റൽ തെറാപ്പികൾ, പൂരിഫിക്കേഷൻ തെറാപ്പി, ഫിസിയോ തെറാപ്പി, ന്യൂറോ റിഹാബിലിറ്റേഷൻ, 20 ൽപ്പരം വെൽനസ് പാക്കേജുകൾ, ഫിറ്റ്നസ്, മെഡിറ്റേഷൻ, ജോഗിങ് ട്രാക്ക് തുടങ്ങി മികച്ച സൗകര്യങ്ങൾ ലഭ്യമാണ്.

അന്താരാഷ്ട്ര അതിഥികൾക്കായുള്ള 112 മുറികളുള്ള ഫെസ് ഇൻ സ്റ്റാർ ഹോട്ടൽ നോളജ് സിറ്റിയുടെ കവാടത്തിലാണ് വരുന്നത്. അനുബന്ധമായി പ്രദർശനങ്ങൾക്കും കോൺഫറൻസുകൾക്കും വേദിയാകുന്ന എക്സിബിഷൻ സെന്ററും വരുന്നു. സ്റ്റാർ ഹോട്ടലിന്റെ ഉദ്ഘാടനം വരുന്ന ഒക്ടോബറിൽ നടക്കും.

എല്ലാ നിർമിതികളും പൂർത്തിയാക്കി 2020 മാർച്ചിൽ മർകസ് നോളജ് സിറ്റി നാടിന് സമർപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ടായിരിക്കും പദ്ധതിയുടെ സമർപ്പണ സമ്മേളനം. ലോകസാംസ്‌കാരിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ ശില്പചാരുതയിൽ നിർമിക്കുന്ന കൾച്ചറൽ സെന്റർ ടാലൻമാർക് ഡെവലപ്പേഴ്സിന്റെ നേതൃത്വത്തിലാണ് വരുന്നത്. അൻപതിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി നൂറ്റൻപത് വ്യാപാരകേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന അറേബ്യൻ പൗരാണിക മാതൃകയിലുള്ള സൂക്ക് കൾച്ചറൽ സെന്ററിന്റെ മുഖ്യ ആകർഷണമാണ്. സ്പിരിച്വൽ എൻക്ലൈവ്, ലൈബ്രറി ആൻഡ് മ്യൂസിയം, ഓഡിറ്റോറിയം, പെർഫോമൻസ് തിയേറ്റർ, റിസർച്ച് സെന്റർ എന്നിവയും കൾച്ചറൽ സെന്ററിന്റെ ഭാഗമായുണ്ടാകും.

ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സ്‌കൂൾ ഓഫ് ഡിസൈൻ, നഴ്സിംഗ് കോളേജ്, സെന്റർ ഫോർ എക്സലൻസ് ഇൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ പദ്ധതികളുടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നുവരികയാണ്. സ്‌കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മോഡേൺ സയൻസ് ജൂലൈയിൽ നോളജ് സിറ്റിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറും.

നിരവധി അന്തർദേശീയ സർവകലാശാലകളുമായി അക്കാദമിക ഉടമ്പടികളുള്ള ഈ വൈജ്ഞാനിക നഗരിയുടെ വരവോടെ ലോകമെമ്പാടുമുള്ള അറിവന്വേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ടയിടമായി കേരളം മാറും. ശാസ്ത്ര,സാങ്കേതിക,ഗവേഷണ രംഗത്ത് പ്രതിഭകളായ ഒരു സമൂഹത്തിന്റെ പിറവിക്ക് നോളജ് സിറ്റി സാക്ഷ്യം വഹിക്കും.

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, (എംഡി, മർകസ് നോളജ് സിറ്റി), ഡോ. അബ്ദുസ്സലാം മുഹമ്മദ്, (സിഇഒ, മർകസ് നോളജ് സിറ്റി), അലിക്കുഞ്ഞി മുസ് ലിയാർ, (ചെയർമാൻ, അലിഫ് ഗ്ലോബൽ സ്‌കൂൾ), അൻവർ സാദത്ത് (എംഡി, ലാൻഡ്മാർക്ക്), എംകെ ശൗക്കത്ത് അലി (എംഡി, ഫെസ് ഇൻ), ഡോ. ഹാഫിള് മുഹമ്മദ് ശരീഫ് (ഡയറക്ടർ, ടൈഗ്രിസ് വെൽനസ് സെന്റർ), എം ഹബീബുറഹ് മാൻ (എംഡി, ടാലൻമാർക് ഡെവലപ്പേഴ്സ്) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *