വിവാഹത്തിനെത്തിയ യുവാക്കളുടെ തമാശകളി അഴിഞ്ഞാട്ടമായി; ഗർഭിണിക്കും വയോധികക്കും സാരമായി പരുക്കേറ്റു

വിവാഹ സത്കാരത്തിനിടെ യുവാക്കളുടെ പരാക്രമം. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. യുവാക്കളുടെ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ തമാശ കളി അഴിഞ്ഞാട്ടമായി മാറിയതോടെ പോലീസിനും സംഭവത്തിൽ ഇടപെടേണ്ടതായി വന്നു

വൈദ്യരങ്ങാടി കൊല്ലേരിത്തൊടി വീട്ടിൽ ആയിശക്കുട്ടി(60), മകന്റെ ഭാര്യ തസ്ലീന(25) എന്നിവർക്കാണ് പരുക്കേറ്റത്. ആയിശക്കുട്ടിയുടെ പേരക്കുട്ടി ഫർസീന്റെ വിവാഹത്തിനെത്തിയ യുവാക്കളാണ് അഴിഞ്ഞാടിയത്. വീട്ടുകാർക്ക് പുറത്തിറങ്ങാൻ പോലുമാകാതെ ഇവർ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആഘോഷിക്കുകയായിരുന്നു.

വധുവിനെയും കൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവാക്കളുടെ തള്ളലേറ്റാണ് ആയിശക്കുട്ടിയും തസ്ലീനയും വീണത്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ യുവാക്കൾ സമ്മതിച്ചില്ല. തുടർന്നാണ് പോലീസ് സ്ഥലത്തെത്തി യുവാക്കളെ അടിച്ചോടിച്ചത്. പരുക്കേറ്റ രണ്ടുപേരെയും ചുങ്കം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *