മാത്യു ടി തോമസ് ഇന്ന് രാജിവെച്ചേക്കും; മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം വേദനിപ്പിച്ചു
ജെഡിഎസ് നേതൃത്വം ആവശ്യപ്പെട്ടതോടെ മാത്യു ടി തോമസ് ഇന്ന് മന്ത്രിസ്ഥാനം രാജിവെച്ചേക്കും. രാജിക്കത്ത് പോക്കറ്റിലുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയെ കണ്ടാലുടൻ കൈമാറും. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു
രാജിവെക്കണമെന്ന നേതൃത്വം ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിച്ചിട്ടില്ല. സംഘടനാ തീരുമാനം അുസരിക്കും. നീതിപൂർവം പ്രവർത്തിച്ചത് പലർക്കും അനിഷ്ടമുണ്ടാക്കി. പാർട്ടിയോടും ഇടതുപക്ഷത്തോടുമൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിസ്ഥാനം ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻ കുട്ടിക്ക് കൈമാറാനാണ് ദേശീയ നേതൃത്വം മാത്യു ടി തോമസിനോട് ആവശ്യപ്പെട്ടത്.